തനിക്ക് ഭീകര വാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വാദം തള്ളി കൊണ്ട് ബിന്‍ ലാദനെ താനറിയില്ല എന്ന മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായികിന്റെ വിശദീകരണമാണ് ട്രോളര്‍മാര്‍ക്ക് വിരുന്നായത്. ലാദനെ താന്‍ വിശുദ്ധനോ ഭീകരനോ എന്ന് വിളിച്ചിട്ടില്ല. അയാളെ താന്‍ അറിയുക പോലുമില്ല എന്നായിരുന്നു നായികിന്റെ വാക്കുകള്‍.
എല്ലാം വിശ്വസിച്ചു എന്നു പരിഹസിച്ചാണ് ചിലരീ പ്രസ്താവനയെ വരവേറ്റത്. വല്ലപ്പോഴും പത്രം വായിക്കണം, മതഗ്രന്ഥം മാത്രം വായിച്ചാല്‍ പോരാ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ കളിയാക്കല്‍.
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിധത്തില്‍ പ്രചരിക്കുന്ന തന്റേതെന്ന് പറയുന്ന വീഡിയോ വ്യാജമാണെന്നും മുസ്ലീംകള്‍ക്ക് ആരെയും ഭീകരരാക്കാന്‍ കഴിയില്ല എന്നും നായിക് പറഞ്ഞിരുന്നു. എന്നാല്‍ നീതി നിഷേധിക്കപ്പെട്ടാല്‍ മുസ്ലിങ്ങള്‍ ഭീകരരെ പോലെ ഇടപെടണം എന്ന് താ്ന്‍ പ്രസംഗിച്ചതായി സാക്കീര്‍ നായിക് സമ്മതിച്ചിട്ടുണ്ട്.
അതേസമയം നായികിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ശിവസേന അടക്കമുള്ള സംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ശിവസേന നായികിന്റെ മുംബൈയിലെ ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Discussion about this post