കൊച്ചി: വിവാദ വ്യവസായി വിഎം രാധാകൃഷ്ണന് ഉള്‍പ്പെട്ട മലബാര്‍ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സിന് നേരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസിന്റെ അന്വേഷണം വെറും പ്രഹസനമായി മാറിയെന്ന് കോടതി പറഞ്ഞു. കേസിലെ പ്രതി വിഎം രാധാകൃഷ്ണനെ സര്‍ക്കാരുകളെല്ലാം സംരക്ഷിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി അടക്കം വിഎം രാധാകൃഷ്ണന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയാണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
ഇതെല്ലാം സാധാരണക്കാര്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസ്യത ഇല്ലാതാക്കും. കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവര്‍ കാണുന്നില്ലേയെന്നും കോടതി ചോദിച്ചു.
കേസ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിമര്‍ശനം. കേസില്‍ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. കേസെടുത്തില്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
Discussion about this post