രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 43 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. മത്സ്യത്തൊഴിലാളികളുടെ 10 ബോട്ടുകളും സേന പിടിച്ചെടുത്തു.
ശ്രീലങ്കന്‍ മല്‍സ്യത്തൊഴിലാളികളാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെക്കുറിച്ച് നാവിക സേനയെ വിവരമറിയിച്ചത്. ഇന്ത്യന്‍ മല്‍സ്യതൊഴിലാളികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ശ്രീലങ്കന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് 43 മല്‍സ്യത്തൊഴിലാളികളും ആറു ബോട്ടുകളും അടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും, പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനിരുന്നെങ്കിലും പിന്നീട് ഇത് മാര്‍ച്ച് അഞ്ചിന് മാറ്റി വെക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഈ ചര്‍ച്ച മാറ്റി വച്ചതായി ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചു.
Discussion about this post