ഇസ്ലാമാബാദ്: പാകിസ്താനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ഈദി ഫൗണ്ടേഷന്റെ സ്ഥാപകന്‍ അബ്ദുല്‍ സത്താര്‍ ഈദിയുടെ ചരമ വാര്‍ത്ത, കുഴിമാടത്തില്‍ കിടന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ പ്രതിഷേധമുയരുന്നു. കുഴിമാടത്തില്‍ കിടന്ന് റിപ്പോര്‍ട്ടിങ്ങ് നടത്തുന്ന ന്യൂസ് എക്സ്പ്രസ്സ് ചാനല്‍ മാധ്യമപ്രവര്‍ത്തകന്റെ ചിത്രം ട്വിറ്ററിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ചിത്രം അതിവേഗത്തില്‍ വൈറലായതോടെ മാധ്യമപ്രവര്‍ത്തകനെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തി.
25 കൊല്ലം മുമ്പ് സ്വന്തം ഗ്രാമത്തില്‍ ഈദി തയ്യാറാക്കിയ കുഴിമാടത്തില്‍ നിന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ എക്സ്ക്ലൂസീവ് റിപ്പോര്‍ട്ടിങ്ങ്. മാധ്യമപ്രവര്‍ത്തകര്‍ ഇങ്ങനെ അധപതിക്കാമോ? എന്നാണ് നവമാധ്യമങ്ങളില്‍ പലരുടേയും ചോദ്യം. മാധ്യമപ്രവര്‍ത്തകന്റെ നടപടി എല്ലാവര്ക്കും നാണക്കേടുണ്ടാക്കുന്നതാണെന്നും ഈദിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും മറ്റു ചിലര്‍ രോഷം കൊള്ളുന്നു.
വൃക്ക സംബന്ധമായ അസുഖം മൂലം കറാച്ചിയിലായിരുന്നു ഈദിയുടെ അന്ത്യം. ഈദിയുടെ മകനും സംഘടനയുടെ പിന്തുടര്ച്ചാ അവകാശിയായ ഫൈസലാണ് മരണവിവരം ലോകത്തെ അറിയിച്ചത്. പാകിസ്താന്റെ ‘ഫാദര്‍ തെരേസ’ എന്നറിയപ്പെടുന്ന അബ്ദുള്‍ സത്താര്‍ ഈദി 1928-ല്‍ ഗുജറാത്തിലെ ജൂനാഘറിലാണ് ജനിച്ചത്. ഇന്ത്യപാക് വിഭജനത്തോടെ പാകിസ്താനിലെത്തിയ അദ്ദേഹം 1951ലാണ് ഫൗണ്ടേഷന് സ്ഥാപിച്ചത്. നിരവധി തവണ നൊബേല്‍ പുരസ്കാരത്തിനും അദ്ദേഹത്തിന്റെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
അബ്ദുല്‍ സത്താര്‍ ഈദി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മനുഷ്യത്വത്തിന്റെ മഹാനായ സേവകനെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ഈജിയുടെ മരണത്തില്‍ ദുഖമറിയിച്ചുള്ള അനുശോചന സന്ദേശത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞത്.
I am NOT putting the TV on today. I just respect #Edhi too much to see him being desecrated by rabid media
— afia salam (@afiasalam) July 9, 2016
https://twitter.com/KKhanMarwat/status/751657860170481664?ref_src=twsrc%5Etfw
Sab sey pehley Express News par!Reporter reaches Edhi's grave before him.
Get this idiot thrown in a mental ward. pic.twitter.com/FTXDgnYeIY— Nadeem Farooq Paracha (@NadeemfParacha) July 9, 2016
Discussion about this post