ഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മുന്‍ സുപ്രിം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്.
ഡല്‍ഹിയില്‍ തത്സമയം ടിവി സംവാദത്തിനാണ് സാക്കിര്‍ നായിക്കിനെ മുന്‍ സുപ്രീംകോടതി ജഡ്ജിയായ കട്ജു വെല്ലുവിളിച്ചിരിക്കുന്നത്. മതവും ശാസ്ത്രവും എന്ന വിഷയത്തിലായിരിക്കും സംവാദമെന്നും, ഡല്‍ഹിയില്‍ വച്ച് ഏത് ദിവസവും ഏത് സമയത്തും സംവാദം നടത്താന്‍ താന്‍ തയ്യാറാണെന്നും കട്ജു ഇമെയിലിലൂടെ സക്കീര്‍ നായിക്കിനെ അറിയിച്ചിട്ടുണ്ട്.
”നിരന്തരം വികാസം പ്രാപിക്കുന്ന ശാസ്ത്രം പറയുന്നതാണ് സത്യം എന്നിരിക്കേ സക്കീര്‍ നായിക്ക് അടക്കമുള്ളവര്‍ മതങ്ങളെക്കുറിച്ച് പറയുന്ന എല്ലാ അസത്യങ്ങളും പൊളിച്ചെടുക്കാന്‍ താനാഗ്രഹിക്കുന്നു” സക്കീര്‍ നായിക്കിനയച്ച കത്തില്‍ കട്ജു പറയുന്നു. സംവാദത്തിന് തയ്യാറാണോയെന്നറിയിക്കാനും, സംവാദം സംബന്ധിച്ച മറ്റു കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും കത്തില്‍ കട്ജു വ്യക്തമാക്കുന്നു.
സക്കീര്‍ നായിക്കിന്റെ ഇമെയിലിലേക്ക് അയച്ച കത്തിന്റെ പകര്‍പ്പ് കട്ജു തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
https://twitter.com/mkatju/status/751742081564020736
Discussion about this post