മുംബൈ: മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ക്കെതിരെ പൊതു സമൂഹത്തിന്റെ പിന്തുണ തേടി മതപ്രഭാഷകന് സാക്കിര്‍ നായിക്. പുതുതായി ആരംഭിച്ച ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘ഞാന്‍ സാക്കിര്‍ നായിക്. മാധ്യമങ്ങളുടെ വിചാരണക്കെതിരെ തന്നെ പിന്തുണക്കാന്‍ എല്ലാ സഹോദരന്മാരോടും സഹോദരിമാരോടും ആവശ്യപ്പെടുന്നു. നീതി നടപ്പിലാവട്ടെ.’ ഇങ്ങനെയാണ് ട്വീറ്റ്. സപ്പോര്‍ട്ട് സാക്കിര്‍ നായിക് എന്ന ഹാഷ് ടാഗില്‍ തന്നെ പിന്തുണക്കാന്‍ ഔദ്യോഗിക ഫേസ്ബുക് പേജിലും സാക്കിര്‍ നായിക് അഭ്യര്‍ഥിക്കുന്നു.
ധാക്കയിലെ റസ്റ്റോറന്റില്‍ ആക്രമണം നടത്തിയ ഭീകരര്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തായി ബംഗ്ലാദേശ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരും സാക്കിറിനെതിരെ തിരിഞ്ഞത്. എന്നാല്‍, ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണെന്നും സാക്കിര്‍ വ്യക്തമാക്കിയിരുന്നു.
https://twitter.com/zakirnaikirf/status/751769326844248064?lang=en
Discussion about this post