തിരുവനന്തപുരം: കാണാതായ തിരുവനന്തപുരം സ്വദേശി ഫാത്തിമ എന്ന നിമിഷയുടെ അമ്മ ബിന്ദു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്. 2015 നവംബര്‍11 മുതല്‍ നിമിഷയെ കാണാനില്ലെന്ന് ബിന്ദു മുഖ്യമന്ത്രിയെ അറിയിച്ചു. എ.ഡി.ജി.പി ആര്.ശ്രീലേഖയെ കണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തിയ കാര്യവും ബിന്ദു മുഖ്യമന്ത്രിയെ അറിയിച്ചു. തന്റെ പരാതിയില്‍ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയ്ക്കുശേഷം ബിന്ദു മാദ്ധ്യമങ്ങളോടു പറഞ്ഞു. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിട്ടുണ്ടെന്നും ബിന്ദു പറഞ്ഞു.
ആറ്റുകാല്‍ സ്വദേശിയായ നിമിഷ കാസര്‍കോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് പാലക്കാട് സ്വദേശി ബക്സണ്‍ വിന്‍സെന്റിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. നാലു ദിവസത്തെ പരിചയം വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് മതംമാറിയ നിമിഷ ഫാത്തിമയെന്നും ബക്സണ്‍ ഈസായെന്നും പേരുമാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഇന്റലിജന്‍സ് എ.ഡി.ജി.പി ശ്രീലേഖയെ നേരില്‍കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചത്.
Discussion about this post