കാസര്‍ഗോഡ്: കാസര്‍ഗോഡ് കാണാതായവരില്‍ അഞ്ച് പേര്‍ക്കെതിരെ യുഎപിഎ ചുമത്തുമെന്ന് റിപ്പോര്‍ട്ട്. ഇവര്‍ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശങ്ങളില്‍ ഐഎസ് ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഇതേസമയം, പാലക്കാട് ഒരാളെ കൂടി കാണാതായതായി പരാതി ലഭിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി ഷിബിയെ കാണാതായതായി ബന്ധുക്കള്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. ഷിബിയുടെ ബന്ധുക്കള്‍ എസ് പി ഓഫീസിലെത്തി പരാതി നല്കി. കാണാതായ യഹിയയുടെ സുഹൃത്താണ് ഷിബി. ഒമാനിലേക്ക് പോകുന്നുവെന്നാണ് ഷിബി ബന്ധുക്കളോട് പറഞ്ഞിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.
Discussion about this post