പാലക്കാട്:വിവാദങ്ങളില്‍ അകപ്പെട്ട ഇസ്ലാം മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ കേസെടുക്കാന്‍ പാലക്കാട് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു. സാക്കിറിന്റെ പ്രഭാഷണങ്ങള്‍ ഭീകരപ്രവര്‍ത്തനത്തിന് യാവാക്കള്‍ക്ക് പ്രചോനദമായി എന്ന് പരാതി ലഭിച്ചതിനെതുടര്‍ന്നാണ് കോടതി നിര്‍ദ്ദേശം. ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് സാക്കിര്‍ വിവാദനായകനായത്.
ധാക്കയിലെ റസ്‌റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന് വ്യക്തമാക്കി ബംഗ്ലാദേശിലെ ദ ഡെയ്‌ലി സ്റ്റാര്‍ എന്ന പത്രം നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് സാക്കിര്‍ നായിക്കിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നതും, ബംഗ്ലാദേശില്‍ അടക്കം അദ്ദേഹത്തിന്റെ പീസ് ടിവിക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതും. എന്നാല്‍ ധാക്കയിലെ സ്‌ഫോടനത്തില്‍ തന്റെ പേര് ആവശ്യമില്ലാതെ പത്രം ഉപയോഗിക്കുകയായിരുന്നെന്ന് സാക്കിര്‍ നായിക് യു ട്യൂബില്‍ അപ്‌ലോഡ് ചെയ്ത പുതിയ പ്രഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ദ ഡെയ്‌ലി സ്റ്റാര്‍ പത്രം വാര്‍ത്തയില്‍ തിരുത്തുമായി ഇന്നലെ രംഗത്ത് എത്തിയിരുന്നു.
Discussion about this post