തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികളെ കൂട്ടത്തോടെ കാണാതായതില്‍ ആശങ്കയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ.ആന്റണി. കേസുകളുടെ യാഥാര്‍ത്ഥ്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. ഇതിനായി കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങളുടെ പേരില്‍ മുസ്ലീങ്ങളെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്താനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്. ഐസിസിനെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഏറ്രവും മുന്നില്‍ നില്‍ക്കുന്നത് മുസ്ലീങ്ങളാണെന്നും ആന്റണി അഭിപ്രായപ്പെട്ടു.
Discussion about this post