തിരുവനന്തപുരം: എസ്ബിടി ബാങ്ക് ലയനനീക്കങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എ.ഐ.ബി.ഇ.എയും ഐ.ഐ.ബി.ഒഎയും പ്രഖ്യാപിച്ച പണിമുടക്ക് ഡല്‍ഹി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. അസോസിയറ്റ് ബാങ്ക് മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹരജിയില്‍ സമരവും പണിമുടക്കും പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.
ഈ സാഹചര്യത്തില്‍ സമരനടപടികളുമായി മുന്നോട്ടുപോകുന്നത് കോടതിയലക്ഷ്യമാവുമെന്നതിനാലാണ് പണിമുടക്ക് മാറ്റിവെച്ചത്.
Discussion about this post