ഡല്‍ഹി: മെഡിക്കല്‍, ദന്തല്‍ പ്രവേശത്തിന് ദേശീയ തലത്തില്‍ ഏകീകൃത പ്രവേശ പരീക്ഷ(നീറ്റ്) ഏര്‍പ്പെടുത്തിയ വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന
കേന്ദ്രസര്‍ക്കാറിന്റെ നടപടിക്കെതിരെ സുപ്രീംകോടതി. അതേസമയം കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ സുപ്രീംകോടതി തയാറായില്ല.
സംസ്ഥാനങ്ങള്‍ നടത്തുന്ന മെഡിക്കല്‍ പ്രവേശ പരീക്ഷക്ക് അംഗീകാരം നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടവന്ന ഓര്‍ഡിനന്‍സില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചു.കേന്ദ്രത്തിന്റെ നടപടി ശരിയായ രീതിയിലുള്ളതല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതി വിധി അംഗീകരിച്ചതിന് ശേഷം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ശരിയായില്ല. സുപ്രീം കോടതിയുടെ വീണ്ടുമുള്ള ഇടപെടല്‍ കൂടുതല്‍ അങ്കലാപ്പ് സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിച്ച് വിഷയത്തില്‍ ഇടപെടാന്‍ ജസ്റ്റിസ് ദവെ തയാറായില്ല.
നീറ്റിന്റെ രണ്ടാം ഘട്ടം ജൂലൈ 24 ന് നടക്കും. ‘നീറ്റ്’നു പകരം സംസ്ഥാനങ്ങള്‍ നടത്തുന്ന പരീക്ഷക്ക് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
Discussion about this post