മുള്‍ത്താന്‍: പാകിസ്താന് സിനിമാതാരവും മോഡലുമായ ഖന്ദീല് ബലോച്ചിനെ സഹോദരന് വെടിവച്ചു കൊലപ്പെടുത്തി. മോഡലിംഗ് നിര്ത്താനാവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇളയ സഹോദരനുമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മോഡലിംഗ് നിര്‍ത്തണമെന്ന് നിരവധ തവണ താരത്തിന്റെ കുടുംബത്തില്‍ നിന്നും ആവശ്യമുയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
താരത്തിന്റെ പ്രസ്താവനകള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്ന് മോഡലിംഗ് നിര്‍ത്താനും അര്‍ധനഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്യുന്നതും സഹോദരന് വിലക്കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ പേരില്‍ നിരവധി തവണ താരം വധഭീഷണി വരെ നേരിട്ടിരുന്നു. ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചതോടെ താരത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സുരക്ഷാമന്ത്രാലയത്തില് നിന്നും പ്രതികരണം ഉണ്ടായിരുന്നില്ല. വിവാദത്തെ തുടര്‍ന്ന് ഈദുല്‍ ഫിത്തറിനു ശേഷം താരം വിദേശത്ത് സ്ഥിരതാമസം തുടരാന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നേരത്തെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചാല്‍ താന്‍ നഗ്നനൃത്തം ചെയ്യുമെന്നുള്ള പ്രസ്താവനകളടക്കം നടത്തിയാണ് താരം ഇന്ത്യന്‍ മാധ്യമങ്ങളിലും ഇടം നേടിയത്. കോഹ്ലി അനുഷ്കയെ ഉപേക്ഷിച്ച് തന്നെ ഗേള്‍ഫ്രണ്ടായി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന ബലോച്ചിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
Discussion about this post