പെരുമ്പാവൂര്‍: ആലുവ,പെരുമ്പാവൂര്‍ മേഖലകളിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ വ്യാപക എക്‌സൈസ് റെയ്ഡ്. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
രാവിലെ ഏഴു മണിയോടെ ആരംഭിച്ച റെയ്ഡില്‍ 21 പേരെ പിടികൂടി. നാലായിരത്തോളം കിലോ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതായി ഋഷിരാജ് സിംഗ് അറിയിച്ചു. ലഹരി വസ്തുക്കള്‍ കൈവശം വച്ചതിനാണ് ഇവരെ പിടികൂടിയിരിക്കുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന ബിഡിക്കെട്ടുകള്‍ വലിയ തോതില്‍ കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍ തുടങ്ങിയ ലഹരി വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post