ഡല്‍ഹി: ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയാണെന്ന വിലയിരുത്തലില്‍ മാറ്റമില്ലെന്ന് സിപിഎം മുന്‍ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടില്‍ സിപിഎമ്മിനകത്ത് ഭിന്നത.
ഏകാധിപത്യ പ്രവണത കാണിക്കുമ്പോഴും ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ വിലയിരുത്തല്‍. ഫാസിസ്റ്റ് പ്രവണതകള്‍ കാണിക്കുമ്പോള്‍ തന്നെ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കണമെന്ന വാദവുമായി സീതാറാം യെച്ചൂരിയെ പിന്തുണക്കുന്ന നേതാക്കള്‍ രംഗത്തെത്തിയതോടെ സിപിഎമ്മിനകത്ത് വീണ്ടും ആശയഭിന്നത ഉടലെടുത്തു.
കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ എഴുതിയെ ലേഖനത്തിലാണ് കാരാട്ടിന്റെ വിവാദപരാമര്‍ശം ഉണ്ടായത്. തിരുവനന്തപുരത്ത് 2000ത്തില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ ഭേദഗതി ചെയ്ത പാര്‍ട്ടി പരിപാടിയുടെ കരട് താനാണ് തയ്യാറാക്കിയതെന്നും. ഫാസിസ്റ്റ് പോലെയുള്ള പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്നാണ് അതില്‍ പറഞ്ഞിട്ടുള്ളതെന്നും കാരാട്ട് പിന്നീട് വിശദീകരിച്ചു. ബിജെപിയിലെ ഏകാധിപത്യ ശൈലിയെ ഫാസിസം എന്ന് വിളിക്കാനാവില്ലെന്നും അത് നേരത്തെ തന്നെ പാര്‍ട്ടി വിലയിരുത്തിയതാണെന്നും കാരാട്ട് പറയുന്നു.
തലതിരിഞ്ഞ പ്രത്യയശാസ്ത്രത്തിലൂടെ ജനപിന്തുണ നേടാന്‍ ബിജെപിക്ക് കഴിയുന്നുണ്ടെങ്കിലും എന്നാല്‍ അവര്‍ ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്നും കാരാട്ട് പറയുന്നു. ബിജെപിയെ എതിര്‍ക്കേണ്ടത് കോണ്‍ഗ്രസുമായി സഹകരിച്ചല്ലെന്നും പ്രകാശ് കാരാട്ട് പറയുന്നു.
എന്നാല്‍ ഹിറ്റലറുടെ ജര്‍മ്മനിയുമായി താരതമ്യം ചെയ്ത ഫാസിസം ഇനിയും വന്നിട്ടില്ല എന്ന് പറയുന്നത് ശരിയല്ലെന്ന് യച്ചൂരി പക്ഷത്തുള്ളവര്‍ പറയുന്നു. ഇത് ചരിത്രത്തെ നിഷേധിക്കല്ലാണെന്നും ഇവര്‍ പറയുന്നു.
Discussion about this post