തിരുവനന്തപുരം: മദ്യത്തിൽ നിന്നുള്ള നികുതി വരുമാനത്തിൽ സംസ്ഥാന സർക്കാരിന് നേട്ടം. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നികുതി വരുമാനം കുത്തനെ ഉയർന്നു. 40,306 കോടി രൂപയാണ് സർക്കാരിന് മദ്യത്തിൽ നിന്നും വരുമാനമായി ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയാളികളുടെ മദ്യ ഉപഭോഗത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതാണ് മദ്യത്തിൽ നിന്നുള്ള വരുമാനത്തിൽ പ്ര്തിഫലിച്ചത്. രണ്ടാം പിറണറായി സർക്കാർ അധികാരമേറ്റതിന് ശേഷം 48,800 കോടിയുടെ വിദേശമദ്യമാണ് വിറ്റഴിച്ചിട്ടുള്ളത്. ഇതിന് പുറമേ 4,600 കോടിയുടെ ബിയറും വൈനും വിറ്റുവെന്നാണ് ബെവ്‌കോയുടെ കണക്കുകൾ.
2021 മുതൽ ഇതുവരെ 5,596.3 ലക്ഷം ലിറ്റർ വിദേശമദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. 2,355 ലക്ഷം ബിയറും, 36.5 ലക്ഷം ലിറ്റർ വൈനും വിറ്റും. 2021ന്റെ തുടക്കത്തിൽ 18.66 കോടി നഷ്ടത്തിലായിരുന്നു ബെവ്‌കോ. എന്നാൽ 2022 ന് ശേഷം ഇത് 103.37 കോടി ലാഭത്തിൽ എത്തി. 2022 ന് ശേഷം മദ്യ ഉപഭോഗത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്.
വരുമാനം പോരെന്ന് പറഞ്ഞ് മദ്യ നയത്തിൽ ഇളവ് വരുത്താനുള്ള നീക്കത്തിലാണ് സർക്കാർ. ഇതിനിടെയാണ് നികുതി വരുമാനം വർദ്ധിച്ചതായുള്ള കണക്കുകൾ പുറത്തുവരുന്നത്.
Discussion about this post