ഡല്‍ഹി: വിമാനം റദ്ദാക്കിയാല്‍ കമ്പനികള്‍ ഇനി മുതല്‍ യാത്രക്കാര്‍ക്കു വന്‍ തുക നഷ്ടപരിഹാരമായി നല്‍കണമെന്ന നിബന്ധന നിലവില്‍ വന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) പുതിയ നിബന്ധന കൊണ്ടുവന്നത്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനം പുറപ്പെടാന്‍ രണ്ടു മണിക്കൂറിലധികം വൈകുകയോ, യാത്രക്കാരന് വിമാനത്തില്‍ പ്രവേശനം നിഷേധിക്കുകയോ ചെയ്താലും നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും ഡിജിസിഎ നിര്‍ദേശത്തില്‍ പറയുന്നു. യാത്ര നിഷേധിച്ചാല്‍ 20,000 രൂപയും വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ 10,000 രൂപയോ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് പുതിയ നിര്‍ദേശം.
യാത്രക്കാര്‍ക്കിടയില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഡിജിസിഎ ഇത്തരത്തിലൊരു നയവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
Discussion about this post