ഡല്‍ഹി: കോണ്‍ഗ്രസ് നിലവില്‍ ദുര്‍ബലമായ അവസ്ഥയിലാണെന്നും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖമായി ഉയര്‍ത്തികാട്ടിയ ഷീല ദീക്ഷിത് പാര്‍ട്ടി വിട്ട് വിശ്രമ ജീവിതം നയിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞു.
കോണ്‍ഗ്രസിന്റെ അവസ്ഥ ദുര്‍ബലമായതിനാല്‍ അവര്‍ ഒരു തീരുമാനമെടുത്തതിനു ശേഷം പിന്നീട് ആ തീരുമാനം മാറ്റി തീരുമാനമെടുക്കുകയാണ്. ഷീല ദീക്ഷിതിനെ യു.പിയില്‍ ഉയര്‍ത്തി കാട്ടിയത് അങ്ങനെയാണ്. ഷീല ദീക്ഷിതിനെ താന്‍ ബഹുമാനിക്കുന്നുവെന്നും, അവര്‍ പാര്‍ട്ടിവിട്ട് വിശ്രമ ജീവിതം നയിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും, മോഡി സര്‍ക്കാര്‍ രണ്ടു വര്‍ഷത്തെ നേട്ടങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് ജെയ്റ്റലി പറഞ്ഞു.
ഈ തവണ യു.പിയില്‍ കോണ്‍ഗ്രസിന് വോട്ടൊന്നും ലഭിക്കില്ലെന്നും, മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമായ അവസ്ഥ തന്നെയായിരിക്കുമെന്നും, ഒരേ കുടുംബത്തില്‍ നിന്ന് ജനിച്ചവര്‍ മാത്രം നേതാക്കളാക്കുന്ന കാഴ്ചപ്പാട് മാറാത്തതിനാല്‍ രാജ്യം അവരെ സ്വീകരിക്കില്ലെന്നും ജെയ്റ്റലി കൂട്ടിച്ചേര്‍ത്തു.
Discussion about this post