അമൃത്സര്‍: അമൃത്സര്‍: രാജ്യത്തെ മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് റെയില്‍വെമന്ത്രി സുരേഷ് പ്രഭു. അമൃത്സര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒറ്റ മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് ശിലാസ്ഥാപന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
എട്ടു കോടി ചിലവ് വരുന്ന പവര്‍പ്ലാന്റാണ് അമൃത്സര്‍ റയില്‍വെസ്റ്റേഷനില്‍ നിര്‍മ്മിച്ചത്.14 ലക്ഷം യുണിറ്റ് പവര്‍ നിര്‍മ്മിക്കുന്ന ഈ പ്ലാന്റ് രാജ്യത്തിന് വര്‍ഷം തോറും 1.40 കോടി രൂപയുടെ അധികലാഭം ഉണ്ടാക്കാന്‍ സാധിയ്ക്കുംമെന്നും മന്ത്രി പറഞ്ഞു.
യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ നല്‍കുന്നതിനായി ഇത്തരത്തിലുള്ള പുതിയ പുതിയ പദ്ധതികളെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.അതില്‍ ഒന്നാണ് മാലിന്യത്തില്‍ നിന്നുമുള്ള ഊര്ജ്ജസംഭരണത്തിനായുള്ള പ്ലാന്റ്.
അമൃത്സര്‍ -ഡല്‍ഹി അതിവേഗ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തികരിച്ചതായും മന്ത്രി അറിയിച്ചു.മണിക്കൂറില്‍ 180 കിമി ആണ് അമൃത്സര്‍ ന്യൂഡല്‍ഹി ട്രെയിനിന്റെ വേഗത.
സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ അമൃത്സര്‍- പാട്ടി റൂട്ടുകളില്‍ റെയില്‍വെ ട്രാക്കിന്റെ നിര്‍മ്മാണം അതിവേഗം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post