ഡല്‍ഹി: ഇന്ത്യയിലെ ക്രിക്കറ്റ് ഭരണത്തില്‍ അടിമുടി മാറ്റം വരുത്താന്‍ ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്ക് സുപ്രീം കോടതിയുടെ അംഗീകാരം. മന്ത്രിമാരും എഴുപത് വയസ്സ് കഴിഞ്ഞവരും ബി.സി.സി.ഐ.യുടെ ഭാരവാഹികളാവരുത്, മഹാരാഷ്ട്ര ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഒരു വോട്ട് മാത്രമേ അനുവദിക്കാവൂ തുടങ്ങിയവയാണ് സുപ്രീം കോടതി അംഗീകരിച്ച പ്രധാന നിര്‍ദേശങ്ങള്‍. മഹാരാഷ്ട്രയ്ക്ക് മാത്രം റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ മൂന്ന് അസോസിയേഷനുകള്‍ അനുവദനീയമാണ്. പുതിയ തലമുറയെ അധികാരം ഏല്‍പിക്കുന്നത് ഉള്‍പ്പടെ കമ്മിറ്റിയുടെ എല്ലാ നിര്‍ദേശങ്ങളും ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
വാതുവെപ്പ്, ഒത്തുകളി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ജനവരി 22നാണ് മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ആര്‍.എം. ലോധയെ അധ്യക്ഷനായി മൂന്നംഗ അന്വേഷണ സമതി രൂപവത്കരിച്ചത്.
Discussion about this post