ഡല്‍ഹി: മോദി സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം എട്ടു സമ്മേളനങ്ങള്‍ക്കിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പാര്‍ലമെന്റില്‍ ഒരു ചോദ്യവും ചോദിച്ചില്ല. അതേസമയം, പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ ഇരുവരും സജീവവുമായിരുന്നെന്ന് ഇന്ത്യ സ്പെന്‍ഡ് എന്ന ഡേറ്റാ ജേര്‍ണലിസം സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍.സി.പി എം.പിയായ സുപ്രിയ സുലേയാണ് ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചത്. ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 128 ചോദ്യങ്ങള്‍ ചോദിച്ചു. ഒരു ചോദ്യവും ചോദിക്കാത്തവരുടെ കൂട്ടത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയുമുണ്ട്.
എന്‍.ഡി.എയുടെ സഖ്യകക്ഷിയായ ശിവസേനയാണ് ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച രാഷ്ട്രീയ കക്ഷി. സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ച സേനയുടെ പത്ത് എം.പിമാരില്‍ ഒന്‍പതു പേരും മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. സ്മൃതി ഇറാനി കൈകാര്യം ചെയ്തിരുന്ന മാനവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ സഭയില്‍ ഉയര്‍ന്നത്.
പാര്‍ലമെന്റിന്റെ ഇന്നാരംഭിച്ച മഴക്കാല സമ്മേളനം ആഗസ്റ്റ് 12ന് അവസാനിക്കും.
Discussion about this post