കൊച്ചി : തന്നെ ഇസ്ലാം മതത്തിലേക്ക് മാറ്റാനും ഐഎസില്‍ ചേരാനും മുസ്ലിം പണ്ഡിതന്‍ സാക്കീര്‍ നായികുമായി അടുത്ത ബന്ധമുള്ളയാള്‍ ശ്രമിച്ചുവെന്ന് കൊച്ചി സ്വദേശിയായ എബിന്‍ ജേക്കബ് പോലിസിന് മൊഴി നല്‍കി. ഐഎസില്‍ ചേര്‍ന്നുവെന്ന സംശയിക്കുന്ന പാലക്കാട് സ്വദേശി യഹിയയുടെ ഭാര്യ മെറിന്‍ ജോസഫിന്റെ സഹോദരനാണ് എബിന്‍ എന്ന ഇരുപത്തഞ്ചുകാരന്‍. തന്റെ സഹോദരി ഭര്‍ത്താവായ ബെസ്റ്റിന്‍ എന്ന യഹിയയും, ആര്‍.സി ഖുറൈഷി എന്ന സാക്കിര്‍ നായികിന്റെ അനുയായിയും തന്നെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്നും കൊച്ചി സിറ്റി പോലിസിന് എല്‍ബിന്‍ മൊഴി നല്‍കി.
എബിനെ ഇസ്ലാം മതം സ്വീകരിക്കാനും, ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഖുറൈശി പ്രേരിച്ചതായി എബിന്‍ മൊഴി നല്‍കിയതായി എറണാകുളം എസിപി കെ.വി വിജയനെ ഉദ്ധരിച്ച് ചില ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ യുഎപിഎ ചുമത്തി യഹിയക്കും, ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രവര്‍ത്തകനായ ഖുറൈഷിയ്ക്കും എതിരെ പാലാരിവട്ടം പോലിസ് കേസെടുത്തിട്ടുണ്ട്.
മുംബൈയിലെ ഖുറേഷിയുടെ വസതിയിലുള്ള ലൈബ്രറിയില്‍ വച്ച് അയാള്‍ ഖൂറാന്‍ ഉള്‍പ്പടെയുള്ള മത ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തി. ഇസ്ലാമിക രാജ്യനിര്‍മ്മിതിക്കായി മറ്റ് മതങ്ങളെ ഉന്മൂലനം ചെയ്യണമെന്നും, അതിനായി ഐഎസില്‍ ചേരണമെന്നും ആര്‍.സി ഖുറൈഷി പറഞ്ഞുവെന്നും എബിന്‍ മൊഴി നല്‍കി.
എന്നാല്‍ മതം മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് വഴങ്ങാതിരുന്ന എബിന്‍ പിന്നീട് മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. മുംബൈയില്‍ ബിപിഒ ആയി ജോലി ചെയ്യുകയായിരുന്ന എബിന്റെ സഹോദരി മെറിനെ ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടേഷന്റെ മതപഠന ക്ലാസുകളില്‍ പങ്കെടുപ്പിച്ച് മതം മാറ്റുകയായിരുന്നു ഭര്‍ത്താവ് യഹിയ ചെയ്തത്.
മെറിനെ ബലം പ്രയോഗിച്ച് യഹിയ മതം മാറ്റുകയായിരുന്നുവെന്നും, മെറിനെ ഐഎസില്‍ ചേര്‍ത്തുവെന്ന് താന്‍ ഭയപ്പെടുന്നുണ്ടെന്നും എബിന്‍ പറഞ്ഞതായി എസിപി പറഞ്ഞു. തമ്മനത്തുള്ള ബിസിനസില്‍ പിതാവ് ജോസഫിനെ സഹായിക്കുകാണ് എബിന്‍. എബിന്റെ സഹോദരി മറിയം എന്ന ുേര് സ്വീകരിച്ചിരുന്നു. പാലക്കാട് നിന്ന് കാണാതായ യഹിയയും മെറിനും ഐഎസില്‍ ചേര്‍ന്നുവെന്നാണ് കുടുംബം സംശയിക്കുന്നത്.
Discussion about this post