തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനം പ്രസിദ്ധീകരിക്കില്ലെന്ന പ്രചാരണം തെറ്റിദ്ധാരണമൂലമെന്ന് മുഖ്യമന്ത്രി. മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെക്കില്ലെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിച്ചത് കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി. നിയമം മുഴുവന്‍ ഉള്‍ക്കൊണ്ടാണ് വിവരാവകാശ കമ്മീഷണറുടെ ഉത്തരവെന്ന് കരുതാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തില്‍ വിവരം മറച്ചുവെക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കാത്തതിനെതിരെ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയനോട്ടീസിന് മറുപടി നല്കി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷം ഇതിന്റെ പേരില്‍ പുകമറ സൃഷ്ടിക്കുകയാണ്. മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. തീരുമാനങ്ങളുടെ ഉത്തരവുകള്‍ ഇറങ്ങിയതിന് ശേഷമായിരിക്കും സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറു.വിവരാവകാശ നിയമത്തിലും ഇക്കാര്യം പറയുന്നുണ്ട്.ഉത്തരവിറങ്ങി 48 മണിക്കൂറിനകം സര്‍ക്കാരിന്റെ വെബ്സൈറ്റുകളില്‍ ഇവ ലഭിക്കും. ഇതിനായി സെക്രട്ടറിയേറ്റ് മാനുവലില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇതില്‍ കൂടുതല്‍ വ്യക്തതയ്ക്കായിട്ടാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിവരാവകാശപ്രകാരം വിവരങ്ങള്‍ കൈമാറില്ലെന്ന സര്‍ക്കാര്‍ നിലപാട് നിയമത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.ഡി സതീശന് പറഞ്ഞു. വിവരാവകാശം അട്ടിമറിച്ച് രഹസ്യങ്ങള്‍ സൂക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post