തിരുവനന്തപുരം: കെ എം മാണിക്കായി വാതില്‍ തുറന്ന് എന്‍ഡിഎ. രണ്ടിലയുമായി കൈകോര്‍ക്കാനുള്ള നീക്കങ്ങള്‍ ബിജെപി വീണ്ടും സജീവമാക്കുന്നു. മാണിയോട് തൊട്ടുകൂടായ്മയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. യുഡിഎഫ് വിട്ടാല്‍ കോണ്‍ഗ്രസ്സുമായി സഖ്യമാകാമെന്നും മാണിയെ സ്വാഗതം ചെയ്യുന്നുവെന്നും കുമ്മനം പറഞ്ഞു.
കോണ്‍ഗ്രസ്സിനോടുള്ള മാണിക്കുള്ള അതൃപ്തി മുതലെടുക്കാനാണ് എന്‍ഡിഎ വാതില്‍ തുറക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാണി ഗ്രൂപ്പുമായി ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യം കുമ്മനം തന്നെ സമ്മതിച്ചു.
ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളില്‍ തട്ടിയാണ് നേരത്തെ ചര്‍ച്ച പൊളിഞ്ഞത്. അന്ന് എതിര്‍ത്ത ബിജെപിയിലെ ഒരു വിഭാഗവും ഇപ്പോള്‍ മാണിയെ സ്വീകരിക്കൊനൊരുങ്ങിയെന്നാണ് സൂചന. ന്യൂനപക്ഷ വോട്ടുകള്‍ കൂടി കിട്ടുന്ന രീതിയില്‍ എന്‍ഡിഎ വിപുലപ്പെടുത്താതെ കേരളം പിടിക്കാനാകിലെന്നാണ് അമിത്ഷാമോദി ടീമിന്റെ വിലയിരുത്തല്‍. ആവശ്യക്കാര്‍ ഇങ്ങോട്ട് വരുമെന്നായിരുന്നു എന്‍ഡിഎ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തോടുള്ള മാണിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. കുമ്മനം വാതില്‍ തുറന്നതോടെ ഇനിയുള്ള അടവു നീക്കങ്ങളാകും നിര്‍ണ്ണായകം.
Discussion about this post