ലഡാക്ക്: ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന കിഴക്കന്‍ ലഡാക്ക് മലനിരകളിലേക്ക് ഇന്ത്യന്‍ ടാങ്കുകള്‍. അതിര്‍ത്തിയുമായി ബന്ധപ്പെട്ട ചൈനയുടെ ഏത് നീക്കവും പ്രതിരോധിക്കുന്നതിനായിട്ടാണ് ഇന്ത്യന്‍ ടാങ്കുകള്‍ ഇന്തോ-ചൈന അതിര്‍ത്തിയിലേക്കെത്തിക്കുന്നത്. കിഴക്കന്‍ ലഡാക്കിലേക്ക് 100 ലധികം ഇന്ത്യന്‍ ടാങ്കുകളാണ് നീങ്ങിയിട്ടുള്ളത്. ടിപ്പു സുല്‍ത്താന്‍, മഹാറാണാ പ്രതാപ്, ഔറംഗസേബ് എന്നിവയെല്ലാം ഗിരിശൃംഖങ്ങള്‍ നിറഞ്ഞ കിഴക്കന്‍ ലഡാക്കില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.
1962 ഇന്ത്യാ-ചൈനാ യുദ്ധത്തിലും ഈ ഇന്ത്യന്‍ ടാങ്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും പിന്നീട് പിന്‍വലിച്ചു. എന്നാല്‍ വീണ്ടും ഇവയെ ഇന്ത്യന്‍ സൈന്യം കൊണ്ടുവന്നു. ഇന്തോചൈന അതിര്‍ത്തിയുടെ ഏതാനും കിലോമീറ്റര്‍ അകലത്തിലാകും ടാങ്ക് വിന്യസിപ്പിക്കുക. 100 ലധികം ടാങ്കുകളാണ് വിന്യസിപ്പിച്ചിട്ടുള്ളത്. കൂടുതല്‍ ടാങ്കുകള്‍ ഏറെ താമസിയാതെ കൊണ്ടുവരും. അതേസമയം മൈനസ് 45 ഡിഗ്രി തണുപ്പ് വരുന്ന ഇവിടെ ടാങ്കുകളെയും സൈനികരെയും പരിപാലിക്കുക ദുഷ്‌ക്കരമാണ്.
ടാങ്ക് പ്രവര്‍ത്തിപ്പിക്കുന്നതിനായി പ്രത്യേക ഇന്ധനവും ലൂബ്രിക്കന്റുകളുമാണ് ഉപയോഗിക്കുന്നത്. ഉപകരണം ശരിയായി പ്രവര്‍ത്തിക്കുന്നതിനായി ദിവസവും രാത്രിയില്‍ രണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്യേണ്ടി വരുന്നു. ഇത് വളരെ ദുഷ്‌ക്കരമായ ജോലി ആണെങ്കിലും വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് ഇക്കാര്യം സൈനികര്‍ ചെയ്യുന്നത്. കാലാവസ്ഥയാണ് നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്. പ്രാണവായുവിന്റെ അവസ്ഥ തീരെ കുറവാണെന്നതാണ് മറ്റൊരു പ്രശ്‌നം.
അബദ്ധത്തില്‍ ഉണ്ടാകുന്ന ഒരു ചെറിയ മുറിവ് പോലും കനത്ത ആഘാതമായി മാറും എന്നതിനാല്‍ എല്ലാം ചെയ്യുന്നത് മെഷിനറികള്‍ ഉപയോഗിച്ചാണ്. അടുത്ത കാലത്തായി ഇന്ത്യന്‍ അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ ചൈനീസ് അധിനിവേശം വ്യക്തമായിട്ടുണ്ട്. ഇന്ത്യന്‍ മേഖലകള്‍ കയ്യേറി റോഡുകളും ടെലിപ്പാഡുകളും നിര്‍മ്മിക്കുന്ന ചൈനയുടെ നീക്കം ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ടാങ്കുകള്‍ വിന്യസിപ്പിച്ചതിലൂടെ ചൈന അവകാശപ്പെടുന്ന തങ്ങളുടെ മേഖലകള്‍ക്ക് മേലുള്ള അവകാശം ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.
Discussion about this post