കൊച്ചി: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താനും ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ചിലര്‍ ശ്രമിച്ചുവെന്ന പരാതിയില്‍ എറണാകുളം വൈററില നീച്ചെ ഓഫ് ട്രൂത്ത് എന്ന ഇസ്ലാമിക പഠനകേന്ദ്രത്തില്‍ പോലിസ് റെയ്ഡ് നടത്തി. വെറ്റില സലഫി കള്‍ച്ചറല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സത്യം ഇസ്ലാമി പഠന കേന്ദ്രത്തിന്റെ തണലില്‍ മതപരിവര്‍ത്തന ശ്രമത്തിന് വിധേയനായി എന്ന എബിന്‍ ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കേരളത്തിലെ സക്കീര്‍ നായിക് എന്നറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതന്‍ എംഎം അക്ബറിന്റെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
കാണാതായ മെറിന്‍ ജോസഫിന്റെ സഹോദരനാണ് എബിന്‍.എറണാകുളം എസിപി കെ.വി. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സാക്കിര്‍ നായിക് സ്ഥാപിച്ച മുംബൈ ആസ്ഥാനമായുള്ള ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടേഷന്‍ അംഗമായ ആര്‍.സി. ഖുറേഷി,പാലക്കാട് സ്വദേശിയും മെര്‍ലിന്റെ ഭര്‍ത്താവുമായി യഹിയ എന്നിവര്‍ക്കെതിരെ എബിന്റെ പരാതിയില്‍ പാലാരിവട്ടം പോലിസ് യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. തന്നെ നിര്‍ബന്ധിച്ച് മതം മാറ്റാനും, ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഖൂറൈഷി ശ്രമിച്ചുവെന്ന് എബിന്‍ പോലിസിന് മൊഴി നല്‍കിയിരുന്നു.
നീച്ചെ ട്രൂത്ത് സെന്ററില്‍ മെറിനും, ബസ്റ്റിന്‍ എന്ന യഹിയും പലതവണ തവണ സന്ദര്‍ശിച്ചിരുന്നുവെന്നും ഈ മെയില്‍ വഴി സെന്ററുമായി ബന്ധപ്പെട്ടിരുന്നുവെന്നും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഐഎസ് റിക്രൂട്ടിംഗിന്റെ സൂത്രധാരന്‍ എന്നറിയപ്പെടുന്ന തൃക്കരിപ്പൂര്‍ സ്വദേശി റാഷിദ് അബ്ദുള്ളയും ഭാര്യ ആയിഷയും സെന്ററില്‍ പലതവണ എത്തിയിരുന്നു. അതേസമയം ഇക്കാര്യങ്ങളൊന്നും വ്യക്തമായി ഓര്‍ക്കുന്നില്ല എന്ന മൊഴിയാണ് പോലിസിന് ലഭിച്ചത്.
Discussion about this post