മീററ്റ്: ബിഎസ്പി നേതാവ് മായാവതിയെ ഉത്തര്‍പ്രദേശ് ബിജെപി ഉപാധ്യക്ഷന്‍ വേശ്യയോട് താരതമ്യപ്പെടുത്തി പ്രസംഗിച്ചത് വിവാദമായി. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ശങ്കര്‍ സിങ് ആണ് വിവാദ പ്രസ്താവന നടത്തിയത്. മായാവതി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സീറ്റുകള്‍ വില്‍പ്പന നടത്തുന്നതിനെ പരിഹസിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.
‘മായാവതി ടിക്കറ്റ് വില്‍ക്കുകയാണ്. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അവര്‍ വലിയ നേതാവാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവര്‍ ഒരു കോടിയുമായി ചൊല്ലുന്ന ആര്‍ക്കും ടിക്കറ്റ് നല്കുന്നു. രണ്ട് കോടിയുമായി വന്നാല്‍ മായാവതി അവര്‍ക്കും ടിക്കറ്റ് നല്കുന്നു. മൂന്ന് കോടിയും കൊണ്ട് ആരെങ്കിലും വരികയാണെങ്കില്‍ മുമ്പത്തെ സ്ഥാനാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്ത ടിക്കറ്റ് റദ്ദാക്കി അവനെ തിരഞ്ഞെടുക്കുന്നു. മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാള്‍ അധ:പതിച്ചിരിക്കുന്നു’ ഇതായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസംഗം.
സംസ്ഥാനത്ത് തങ്ങളുടെ പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ഭീതിയാണ് ബി.ജെ.പി നേതാവിനെ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മായാവതി പ്രതികരിച്ചു. പുതുതായി നിയമിതനായ സംസ്ഥാന വൈസ് പ്രസിഡന്റ് തികച്ചും വ്യക്തിപരമായ തലത്തില്‍ നടത്തിയ പ്രസ്താവനയാണിതെന്നും ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിക്ക് നല്ലതല്ലെന്നും യു.പിയിലെ ബി.ജെ.പി വക്താവ് ഐ.പി സിങ് പ്രതികരിച്ചു.
പരാമര്‍ശം വിവാദമായതോടെ ഉത്തര്‍പ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് മൗര്യ ക്ഷമാപണവുമായി രംഗത്തെത്തി. ഇത് തെറ്റായ വാക്കുകളാണെന്നും താന്‍ ക്ഷമ ചോദിക്കുന്നതായും മൗര്യ പറഞ്ഞു. ഇത്തരം വാക്കുകള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post