ഇസ്ലാമാബാദ്: പാക്കിസ്ഥാന് ഭീകര സംഘടനയായ ലഷ്കറെ ത്വയ്ബയുടെ നേതാവ് ഹാഫിസ് സയ്യിദ്് കാശ്മീര്‍ വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. യു.എസ് സര്‍ക്കാര്‍ പത്തു മില്യന്‍ ഡോളര്‍ തലയ്ക്ക് വിലയിട്ടിരിക്കുന്ന സയ്യിദ് ഇസ്ലാമാബാദില് ആയിരത്തോളം അനുയായികളെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
സയ്യിദിന്റെ സന്നദ്ധ സംഘടനയായ ജമാത്ത്ഉദ്ദവ കാശ്മീരില്‍ നടക്കുന്ന കലാപങ്ങളില്‍ പ്രതിഷേധിച്ച് കരിദിനം ആചരിക്കുകയും അതിന്റെ ഭാഗമായി കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും ചെയ്തു. കാശ്മീരികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് പാക്കിസ്ഥാന് സര്‍ക്കാരും ഇന്നലെ കരിദിനം ആചരിച്ചിരുന്നു.
നിങ്ങള്‍ നിങ്ങളുടെ രക്തം ചൊരിയുന്നിടത്ത് ഞങ്ങള്‍ ഞങ്ങളുടെ രക്തം ചൊരിയും എന്നു പറഞ്ഞു കൊണ്ടാണ് സയ്യിദ് കാശ്മീരികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കാശ്മീരില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ 47 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
Discussion about this post