മൈസൂര്‍: കര്‍ണ്ണാടകയിലെ മൈസൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 1500 കോടി രൂപയുമായി യാത്ര തിരിച്ച ലോറി യന്ത്രത്തകരാര്‍ കാരണം യാത്ര തുടരാനാകാതെ വഴിയില്‍ കുടുങ്ങി. തമിഴ്നാട്ടിലെ കരൂര്‍ ജില്ലയിലെ അരുവക്കുറിച്ചിക്കടുത്താണ് സംഭവം.
മൈസൂരില്‍ നിന്ന് പണവുമായി രണ്ടു ലോറികളാണ് പുറപ്പെട്ടത്. ഇതില്‍ ഒന്നിനാണ് തകരാര്‍ സംഭവിച്ചത്. ഇതോടെ ഒപ്പമുള്ള ലോറിയും നിര്‍ത്തിയിട്ടു. സുരക്ഷയ്ക്കായി കേന്ദ്രസേനയും ഉണ്ടായിരുന്നു. ലോറിയില്‍ പണക്കെട്ടുകളാണെന്ന വിവരം പുറത്തായതോടെ ഗ്രാമവാസികള്‍ ഇവിടെ തടിച്ചുകൂടി. റിസര്‍വ് ബാങ്കിന്റെ പണമാണിതെന്നും മതിയായ രേഖകളോടു കൂടിയാണ് കൊണ്ടുപോയതെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് തിരുപ്പൂരിനടുത്ത് 570 കോടി രൂപ പിടിച്ചെടുത്ത സംഭവം വന്‍ വിവാദമായിരുന്നു. ഇത് പിന്നീട് സ്റ്റേറ്റ് ബാങ്കിന്റേതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Discussion about this post