ജോലി വാങ്ങിതരാമെന്ന് പറഞ്ഞ് സഹോദരിയെ വിദേശത്തേക്ക് കൊണ്ടു പോയി പീഢിപ്പിച്ച സംഭവം നാടിന് നാണക്കേടായി. സഹോദരിയുടെ പരാതിയില്‍ പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. സഹോദരിയെ പീഢിപ്പിച്ച യുവാവ് മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കാനും നിര്‍ബന്ധിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
രണ്ടാനമ്മയുടെ മകളായ യുവതിയെ ജോലി തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് പറഞ്ഞാണ് മുഹമ്മദ് സിയാഖ് വിദേശത്തെത്തിച്ചത്. സെക്സ് റാക്കറ്റിന് വേണ്ടിയാണ് ഇയാള്‍ സഹോദരിയെ ദുബായില്‍ എത്തിച്ചത് എന്നാണ് വിവരം. സ്വന്തം റൂമില്‍ ബന്ധിയാക്കി ശേഷം ഇയാള്‍ നിരവധി തവണ തന്നെ ലൈംഗിക പീഡനത്തിനിരയാക്കി. റൂമിലെത്തുന്ന പലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും യുവതി പൊലീസില്‍ മൊഴി നല്കി.
തുടര്‍ച്ചയായ പീഡനത്തിനിരയായ യുവതി തൊട്ടടുത്ത റൂമില്‍ താമസിക്കുന്നവരുടെ സഹായത്തോടെ നാട്ടിലെത്തുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ക്കൊപ്പം ചെന്ന് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്.
ദുബായില്‍ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയപ്പോഴാണ് മുഹമ്മദ് സിയാഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
Discussion about this post