സിനിമാപ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമായ കബാലിയുടെ ആദ്യ പ്രദര്‍ശനം പൂര്‍ത്തിയായി. കമല്ഹാസന് വേണ്ടിയായിരുന്നു ആദ്യ പ്രദര്‍ശനം രജനി വെച്ചിരുന്നതെങ്കിലും പരുക്ക് മൂലം അത് മാറ്റിവച്ചിരുന്നു.
ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് വേണ്ടിയുള്ള സിനിമയുടെ പ്രദര്‍ശനമാണ് നടന്നത്. അമേരിക്കയില്‍ ഒരു സ്വകാര്യ തിയറ്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ മകള്‍ ഐശ്വര്യ ധനുഷും ഒപ്പമുണ്ടായിരുന്നു. അവധി ആഘോഷിക്കാന്‍ അമേരിക്കയിലെത്തിയ രജനി തിരിച്ചുവരവിന് തയ്യാറെടുക്കുന്ന സമയത്താണ് ഷോ സംഘടിപ്പിച്ചത്. ഷോ കഴിഞ്ഞ ശേഷം രജനി ഇന്ത്യയിലേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ട്.
കുറച്ച് ആളുകള്‍ മാത്രമാണ് സിനിമ കാണാന്‍ ഉണ്ടായിരുന്നത്. തുടക്കം മുതല്‍ അവസാനം വരെ തിയറ്ററിലുണ്ടായിരുന്നവരെ പൂര്‍ണമായും ചിത്രം തൃപ്തിപ്പെടുത്തിയെന്നും മികച്ച കരഘോഷത്തോടെയാണ് പല സീനുകളും വരവേറ്റതെന്നും റിപ്പോര്‍ട്ടുണ്ട്.
Discussion about this post