വടകര: വടകരയില്‍ റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലേ രണ്ടാം വര്‍ഷ മെക്രോ ബയോളജി വിദ്യാര്‍ത്ഥി ഹസ്‌നാസ് ആണ് ആത്മഹത്യ ചെയ്തത്. സീനിയര്‍ വിദ്യാര്‍ത്ഥികളും ഹസ്‌നാസും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
ഹസ്‌നാസിനെ പേര് ചോദിച്ചതിന് മാപ്പു പറയിപ്പിച്ച് റാഗ്ഗ് ചെയ്തതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വടകര പൊലീസ് കേസെടുത്തു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും.
Discussion about this post