ഡല്‍ഹി: ഇന്ത്യയിലുള്ള ചൈനീസ് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കാന്‍ തീരുമാനിച്ച് ഇന്ത്യ. ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ ന്യൂസ് ഏജന്‍സിയുടെ ഡല്‍ഹി ബ്യൂറോ ചീഫ് വു ക്വിയാങ്, ലൂ താങ്, ഷി യോങ്ങാങ് എന്നിവരോട് രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. ജൂലൈ 31നകം ഇന്ത്യ വിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
രാജ്യത്തിനകത്ത് ചാരപ്രവര്‍ത്തനം നടത്തുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. മൂന്ന് പേരുടെയും വിസ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ വിസ ക്യാന്‍സല്‍ ചെയ്ത കാര്യം ചൈനിസ് മാധ്യമപ്രവര്‍ത്തകരും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നടപടിക്ക് കൃത്യമായ വിശദീകരണം അധികൃതര്‍ നല്‍കിയിട്ടില്ലെന്ന് അവര്‍ പറയുന്നു. അതേസമയം ചൈനീസ് വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആണവ വിതരണ ഗ്രൂപ്പിലെ ഇന്ത്യയുടെ പ്രവേശത്തെ ചൈന എതിര്‍ത്ത സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചൈനിസ് ഭീഷണിതടയാന് അതിര്‍ത്തിയില്‍ ഇന്ത്യ സേനാ വിന്യാസം ശക്തമാക്കിയിരുന്നു. ചൈനയോട് ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ തന്നെയാണ് ഇന്ത്യന്‍ തീരുമാനം. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ചൈനയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് ഇന്ത്യന്‍ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
Discussion about this post