ലണ്ടന്‍: ജര്‍മ്മനിയില്‍ സ്ഫോടനം നടത്തിയ ചാവേറിനെ ഇരയാക്കുന്ന തരത്തില്‍ വാര്‍ത്ത നല്കിയ ബിബിസി ന്യൂസ് പുലിവാല് പിടിച്ചു. സിറിയന്‍ അഭയാര്‍ത്ഥി സ്ഫോടനത്തില്‍ മരിച്ചു എന്ന തലക്കെട്ടില്‍ നല്കിയ വാര്‍ത്തയാണ് വിവാദമായത്. വാര്‍ത്തയുടെ തലക്കെട്ട് പിന്നീട് മാറ്റിയെങ്കിലും ഓണ്‍ ലൈന്‍ വാര്‍ത്തയുടെ തലക്കെട്ട് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചു. തരേഖ് ഫത്താഹ് ഉള്‍പ്പടെയുള്ളവര്‍ ട്വീറ്ററില്‍ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.
അന്‍സാബാക്കിലെ ഒരു ബാറിന് സമീപം ചാവേര്‍ സ്ഫോടനം നടത്തിയ സിറിയന്‍ യുവാവ് മാത്രമാണ് മരിച്ചത്. സ്ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ബവേറിയ സംസ്ഥാനത്തെ നൂറെംബര്‍ഗിന് സമീപമുള്ള അന്‍സാബാക്കിലെ യൂഗെന്‍സ് വൈന്‍ ബാറിന് സമീപമാണ് സ്ഫോടനം നടന്നത്.
Discussion about this post