യൂറോപ്പിലെ ആദ്യ മലയാളം ചാനലായ ആനന്ദ് ടിവിയുടെ അവാര്‍ഡ് നിശയ്ക്കിടെയാണ് സംഭവം. അവാര്‍ഡ് നിശക്കിടെ ദുല്‍ഖര്‍ സല്മാന് മികച്ച നടനുള്ള പുരസ്ക്കാരം നല്കാന് മമമ്ൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനെ അപ്രതീക്ഷിതമായി ക്ഷണിച്ചതാണ് സംഭവത്തിന്റെ തുടക്കം.
അവതാരികയായ ജുവല്‍ മേരി മികച്ച നടനുള്ള പുരസ്ക്കാരം പ്രഖ്യാപിച്ച്് അവാര്‍ഡ് സുല്‍ഫത്തിന് ക്ഷണിക്കുകയായിരുന്നു. ഇതോടെ ഞെട്ടിയത് മമ്മൂട്ടിയും സുല്ഫത്തുമായിരുന്നു. മമ്മൂട്ടിയുടെ മുഖത്ത് അനിഷ്ടം പ്രകടമാവുകയും ഇല്ലെന്ന് കൈകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു. എന്നാല്‍ നിര്‍ബന്ധം കടുത്തതോടെ സുല്‍ഫത്ത് തന്നെ എഴുന്നേറ്റ് സ്റ്റേജിലെത്തുകയായിരുന്നു.
ദുല്‍ഖറും ദുല്‍ഖറിന്റെ ഭാര്യും ആവശ്യപ്പെട്ടതോടെ സുല്‍ഫത്ത് എഴുന്നേറ്റ് വേദിയിലേക്ക് വരികയായിരുന്നു. സുല്‍ഫത്ത് മകന് അവാര്‍ഡും നല്കി. ഇതെന്റെ ഏറ്റവും സ്പെഷ്യല്‍ പുരസ്കാരമാണ്. എന്റെ ഏറ്റവും വലിയ വിമര്‍ശകയും ആരാധികയുമായ ഉമ്മച്ചിയില്‍ നിന്ന് പുരസ്കാരം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സ്റ്റേജില്‍ ആദ്യമായിട്ടാണ് ഉമ്മച്ചി. അതിന്റെ വിറയല്‍ ഉണ്ട്’ ദുല്‍ഖര്‍ പറഞ്ഞു
മമ്മൂട്ടിയുടെ മുഖഭാവങ്ങളുള്പ്പെടുന്ന വീഡിയൊ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://www.youtube.com/watch?v=JteQUaYcjGk
Discussion about this post