മുംബൈ: ദുബായ്-കോഴിക്കോട് വിമാനത്തില്‍ ഐഎസ് അനുകൂല മുദ്രാവാക്യം വിളിക്കുകയും പ്രസംഗം നടത്തുകയും ചെയ്ത മലയാളിയെ കസ്റ്റഡിയിലെടുത്തു. സഹയാത്രികര്‍ ഇയാളെ വിമാനത്തിനകത്ത് വച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരനെ കൂടി തടഞ്ഞ് വച്ചിട്ടുണ്ട്.
സഹയാത്രികര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഇയാള്‍ മലയാളിയാണ്.
രാവിലെ ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. അരമണിക്കൂര്‍ കഴിഞ്ഞയുടനെയായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് യാത്രക്കാര്‍ പറയുന്നത് ഇങ്ങനെയാണ്. ദുബായില്‍ നിന്ന് വിമാനം പുറപ്പെട്ട് അധികം കഴിയും മുന്‍പായിരുന്നു സംഭവം. പ്രശ്‌നമുണ്ടാക്കിയ ആള്‍ എഴുന്നേറ്റ് ടോയ്‌ലറ്റില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ ചില യാത്രക്കാരുമായി പ്രശ്‌നമുണ്ടായി. അനുനയിക്കാന്‍ ശ്രമിച്ചപ്പോള്‍ കാബിന്‍ ക്രൂവിനെ നേരയെും ഇയാള്‍ അക്രമാസക്തനായി. യാത്രക്കാരെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.
ഇതിനിടെ ഇയാള്‍ മാനസീക രോഗിയാണെന്ന സഹോദരന്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. ചില ചികിത്സാ രേഖകളും ഇയാള്‍ ഉയര്‍ത്തികാട്ടി. ഐഎസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അക്രമാസക്തനായ യുവാവ് വിളിച്ച് പറഞ്ഞിരുന്നു. ഇത് കൂടുതല്‍ ആശങ്കയ്ക്ക് ഇടയാക്കി. തുടര്‍ന്ന് വിമാനം മുംബൈയില്‍ ഇറക്കുകയും ഇയാളെയും സഹോദരനെയും കസ്റ്റഡിയിലെടുക്കുകയും ആയിരുന്നുവെന്നും ചില യാത്രക്കാര്‍ പറയുന്നു.
തുടര്‍ന്ന് 9.15 ഓടെ മുംബൈയില്‍ ഇറക്കി. തുടര്‍ന്ന് ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത ശേഷം വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. രാവിലെ 9.30ന് കോഴിക്കോട് എത്തേണ്ടതായിരുന്നു ഈ ഇന്‍ഡിഗോ വിമാനം.
മൂന്ന് മണിക്കൂര്‍ വൈകിയാണ് വിമാനം കോഴിക്കോട്ട് എത്തിയത്.
Discussion about this post