തദ്ദേശ ഉപ തെരഞ്ഞെടുപ്പ്
ആകെ തെരഞ്ഞെടുപ്പ് നടന്നത് 15
എല്‍ഡിഎഫ് 7
യുഡിഎഫ് 5
ബിജെപി 3
എല്‍ഡിഎഫ് നാല് സീറ്റുകള്‍ പിടിച്ചെടുത്തു. യുഡിഎഫിനാണ് ഇവിടങ്ങളില്‍ തിരിച്ചടി ഏറ്റത്.
അഞ്ച് സീറ്റ് വിജയിച്ച യുഡിഎഫ് രണ്ടെണ്ണം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു.
മൂന്ന് സീറ്റ് നേടിയ ബിജെപി രണ്ടിടത്ത് യുഡിഎഫില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.
ഒറ്റപ്പാലം നഗരസഭ 29-ാം വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി കെകെ രാമകൃഷ്ണന് വിജയിച്ചു. 385 വോട്ടുകള്‍ക്കാണ് കെകെ രാമകൃഷ്ണന്റെ വിജയം. ഇടുക്കി കൊക്കയാര്‍ എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കണ്ണൂര്‍ കല്യാശേരിയില്‍ ആറാം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡില്‍ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ത്ഥി ആശാനാഥ് 71 വോട്ടിന് വിജയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പാപ്പനംകോട് വാര്‍ഡ്. ഇവിടെ വിജയം ആവര്‍ത്തിച്ച് അഭിമാനം തിരിച്ച് പിടിച്ചിരിക്കുകയാണ് ബിജെപി.
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തി
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. ഷാനവാസ് പാദൂര്‍ 1100 വോട്ടുകള്‍ക്ക് ആണ് ഉദുമയില്‍ വിജയിച്ചത്.
മണര്‍കാട് പഞ്ചായത്തിലെ പറമ്പുകര വാര്‍ഡില്‍ ബി.ജെ.പി അട്ടിമറി വിജയം നേടി. സിന്ധു കൊരട്ടിക്കുന്നേല്‍ 198 വോട്ടുകള്‍ക്കാണ് വിജയിച്ചത്. മണര്‍കാട് പഞ്ചായത്തിലെ പറമ്പുകര വാര്‍ഡില്‍ ബി.ജെ.പി അട്ടിമറി വിജയം നേടി. സിന്ധു കൊരട്ടിക്കുന്നേല്‍ 198 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി
ആലപ്പുഴ നഗരസഭയിലെ ചേര്‍ത്തലയില്‍ ബിജെപി അക്കൗണ്ട് തുറന്നു. ചേര്‍ത്തലയിലെ 13-ാം വാര്‍ഡിലാണ് ഡി ജ്യോതിഷ് 134 വോട്ടുകള്‍ക്ക് വിജയിച്ചത്.
മലപ്പുറം ഊരകം വാര്‍ഡില്‍ മുസ്ലീലീഗ് വിജയിച്ചു.
തൃപ്പൂണിത്തുറ നഗരസഭ 39-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരിഗിരീശന് വിജയിച്ചു. തൊളിക്കോട് പഞ്ചായത്തിലെ തോട്ടമുക്ക് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ വിവിധ നഗരസഭകളിലേയും പഞ്ചായത്തുകളിലേയും ഉപതെരെഞ്ഞെടുപ്പ് ഫലമാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 17 അംഗ ഭരണസമിതിയില്‍ യുഡിഎഫ് എട്ടും ഇടതുമുന്നണി ഏഴും ബിജെപി രണ്ട് സീറ്റുമാണ് നേടിയത്. ഒരംഗത്തിന്റെ ബലത്തിലാണ് ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കായി 15 വാര്‍ഡുകളിലേക്കാണ് ഇന്നലെ ഉപതെരഞ്ഞടുപ്പ് നടന്നത്.
Discussion about this post