നാഗപട്ടണം: ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇസ്ലാം മതം സ്വീകരിക്കുമെന്ന പ്രഖ്യാപിച്ച ദളിതര്‍ ആ തീരുമാനം ഉപേക്ഷിച്ചു. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിന് സമീപത്തെ പഴങ്കല്ലിമേട് ഗ്രമവാസികളായ 250ഓളം ദളിത് കുടുംബങ്ങളാണ് പ്രതിഷേധത്തിന്റ ഭാഗമായി മതം മാറുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ദളിത് ഇതര സമുദായക്കാരുടെ കൂടി നേതൃത്വത്തില്‍ നടന്ന സമവായ ചര്‍ച്ചയെ തുടര്‍ന്ന് മതം മാറാനുള്ള തീരുമാനം ദളിതര്‍ ഉപേക്ഷിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ വൈകുന്നേരമാണ് ദളിതരും ദളിത് ഇതര സമുദായക്കാരും തമ്മില്‍ സമവായ ചര്‍ച്ച നടന്നത്. ജാതി വിവേചനത്തിന്റെ പേരില്‍ തങ്ങളുടെ ഗ്രാമം മാധ്യമങ്ങളില്‍ വാര്‍ത്ത ആയതില്‍ ലജ്ജിക്കുന്നുവെന്ന് ദളിത് ഇതര സമുദായക്കാരനായ ശിവസുബ്രഹ്മണി എന്നയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നം ചര്‍ച്ച ചെയ്ത് ഗ്രാമത്തിലെ സൗഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഗ്രാമവാസികളെന്നും അദ്ദേഹം പറഞ്ഞു.
പഴങ്കല്ലിമേട്ടിലെ ദദ്രാകളിയമ്മന്‍ ക്ഷേത്രത്തിലാണ് ദളിതര്‍ക്ക് പൂജയ്ക്കുള്ള അവസരം നിഷേധിച്ചുവെന്ന് ആരോപണം ഉയര്‍ന്നത്. മതം മാറ്റത്തെ സ്വാഗതം ചെയ്ത് ചില മത പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തിന്റെ ഭാഗമായെടുത്ത പ്രഖ്യാപനം മാത്രമായിരുന്നുവെന്നാണ് ഇപ്പോഴത്തെ വിശദീകരണം.
Discussion about this post