കോഴിക്കോട് കോടതി നടപടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം അതീവ ഗുരുതരവും പ്രതിഷേധാര്‍ഹവുമാണെന്ന് ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുരളീധരന് ഇക്കാര്യം പറഞ്ഞത്.
ഐസ്ക്രീം പാര്‍ലര്‍ കേസ് അവസാനിപ്പിക്കാനുള്ള അപേക്ഷയാണ് പോലീസ് ഇന്ന് കോടതിയില്‍ നല്‍കിയിരിക്കുന്നത്. അത് ജനങ്ങളെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. ആ ബാധ്യത നിറവേറ്റുന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ തടയുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക അജണ്ടകളുണ്ടോ എന്ന് പൊതുസമൂഹം സംശയിക്കുന്നതായും മുരളീധരന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്തായാലും പിണറായി വിജയന് ഭരണത്തില്‍ സ്റ്റാലിനിസ്റ്റ് ചുവയടിക്കുന്നു എന്ന് പറയാതെ വയ്യ. മാധ്യമ പ്രവര്‍ത്തകരെ അമര്‍ച്ച ചെയ്യുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണം എന്നും മുരളീധരന് പറഞ്ഞു.
Discussion about this post