ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെ പിന്തുണച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്ത്. പാര്‍ട്ടിയുടെ സാമ്പത്തിക നയങ്ങളാകും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് നടപ്പിലാക്കുക. പ്രകടന പത്രികയില്‍ പറഞ്ഞിട്ടുളള കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കും. സംസ്ഥാന സര്‍ക്കാരാണ് ഗീത ഗോപിനാഥിനെ നിയമിച്ചതെന്നും അക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന ഗീത ഗോപിനാഥിനെ നിയമിച്ചതില്‍ സിപിഐഎമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ ഇന്നലെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് നിയമനം സംബന്ധിച്ച് യെച്ചൂരിയുടെ പ്രതികരണം. ഗീതാഗോപിനാഥിന്റെ നിയമനത്തിനെതിരെ വിഎസ് അച്യൂതാനന്ദന് പിബിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
നേരത്തെ ഗീത ഗോപിനാഥിനെ നിയമിച്ചതിലുള്ള വിമര്‍ശനങ്ങളെ തള്ളി മുഖ്യമന്ത്രി തന്നെ രംഗത്ത് എത്തിയിരുന്നു.
Discussion about this post