ദശകങ്ങള്‍ നീണ്ട അവഗണനയ്ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം ത്രിപുരയിലേക്ക് ഡല്‍ഹിയില്‍ നിന്ന് ആദ്യ ട്രെയിന്‍ യാത്ര പുറപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് 47 മണിക്കൂര്‍ യാത്ര ചെയ്താണ് ട്രെയിന്‍ ത്രിപുര തലസ്ഥാനമാ അഗര്‍ത്തലയില്‍ എത്തുക.
ഞായറാഴ്ച നടന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍വെ വകുപ്പ് മന്ത്രി സുരേഷ് പ്രഭു ത്രിപുര സുന്ദരി എക്‌സ്പ്രസിന്റെ ഫഌഗ് ഓഫ് നിര്‍വ്വഹിച്ചു. ഡല്‍ഹി ആനന്ദ് വിഹാര്‍ മുതല്‍ അഗര്‍ത്തല റെയില്‍വെസ്റ്റേഷന്‍ വരെ ആഴ്ചയില്‍ ഒരു ദിവസമാണ് സര്‍വ്വീസ് ഉണ്ടാവുക. 2480 കി്‌ലോമീറ്റര്‍ 47 മണിക്കൂര്‍ കൊണ്ടാണ് ‘ത്രിപുര സന്ദരി’ താണ്ടുക. മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് യാത്രികര്‍ക്കും പുതിയ സര്‍വ്വിസ് ഗുണം ചെയ്യും. വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി ഇത്തവണത്ത റെയില്‍വെ ബജറ്റില്‍ 7000 കോടി രൂപ കേന്ദ്രമന്ത്രി സുരേഷ് പ്രഭു വകയിരുത്തിയിരുന്നു.
അഗര്‍ത്തലയില്‍ നിന്ന് ബംഗ്ലാദേശിലെ അഗ്വാരയുമായി ബന്ധിപ്പിക്കുന്ന റെയില്‍വെ പാളത്തിന്റെ തറക്കല്ലിടലും സുരേഷ് പ്രഭു നിര്‍വ്വഹിച്ചു. ബംഗ്ലദശ് റെയില്‍വെ മന്ത്രി മസിബുല്‍ ഹക്കും ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post