ജാസ്മിന്‍ പിടിയിലായത് കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ
ഡല്‍ഹി: കേരളത്തില്‍ നിന്നും ദൂരൂഹ സാഹചര്യത്തില്‍ മലയാളികളെ കാണാതായ സംഭവത്തില്‍ ഒരു യുവതി അറസ്റ്റിലായി. ഡല്‍ഹി സ്വദേശിയായ ജാസ്മിനെയാണ് പ്രത്യേക സംഘം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ഇവര്‍ക്ക് രാജ്യാന്തര ഭീകരവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട്ടെ സ്‌കൂളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുളള ഇവര്‍ കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
കാസര്‍കോഡ് നിന്നും കാണാതായ പതിനേഴ് പേരുടെ സംഘത്തലവനെന്ന് കരുതുന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുള്‍ റാഷിദുമായി ബന്ധമുള്ളയാളാണ് ജാസ്മിന്‍്. റാഷിദുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. രാജ്യം വിടുന്നതിനായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സുരക്ഷ ഏജന്‍സികള്‍ തടഞ്ഞുവച്ചു. പിന്നീടിവരെ കേരള പൊലീസിന് കൈമാറി.
അബ്ദുള്‍ റാഷിദിനും സംഘത്തിനും രാജ്യം വിടുന്നതിനാവശ്യമായ രേഖകള്‍ തയ്യാറാക്കി നല്‍കിയത് ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോഡ് എത്തിച്ച ഇവരെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തു വരികയാണ്.
Discussion about this post