തിരുവനന്തപുരം: വിഎസ് അച്ചുതാനന്ദനെ ഭരണ പരിഷ്കാര കമ്മീഷന് അദ്ധ്യക്ഷനായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തു. ക്യാബിനറ്റ് പദവിയോട് കൂടിയുള്ള സ്ഥാനമാണിത്. കമ്മിഷന് ചെയര്മാന് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന ഇരട്ടപദവി പ്രശ്നം ഒഴിവാക്കാന്‍ നിയമസഭ നേരത്തെ ഭേദഗതി പാസാക്കിയിരുന്നു.
സംസ്ഥാനത്തെ നാലാമത്തെ ഭരണപരിഷ്കരണ കമ്മിഷനാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണം പരിശോധിക്കുക, തിരുത്തലുകള്‍ നടത്തുക, ശുപാര്‍ശകള്‍ നല്‍കുക എന്നിവയാണ് കമ്മിഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍. മുന്‍മുഖ്യമന്ത്രിമാരായ ഇഎംഎസ് നമ്പൂതിരിപ്പാട്, ഇ.കെ.നായനാര്‍, മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി എം.കെ.വെള്ളോടി എന്നിവര്‍ വഹിച്ചിട്ടുള്ള സ്ഥാനമാണിത്. ഭരണ പരിശ്കാര കമ്മിഷന് അധ്യക്ഷനാകാന്‍ വി.എസിന് യോഗ്യതയില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെയൊരു പദവി സൃഷ്ടിച്ചത് സര്‍ക്കാരിന് അധിക ബാധ്യത വരുത്തിവെക്കുന്നതാണെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.
Discussion about this post