കോട്ടയം: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. സിപിഎമ്മില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയുള്ള നിരവധി പേരുണ്ട്.പിണറായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഇ.പി ജയരാജന് പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് തെറ്റ് പറ്റിയതാകും.എന്നാല്‍ പിണറായി വിജയനും മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയുണ്ടെന്നും വൈക്കം വിശ്വന് പറഞ്ഞു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനാണ് എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്നതെന്ന് നേരത്തെ ഇ.പി.ജയരാജന് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഇതിനെതിരെയാണ് വൈക്കം വിശ്വന്റെ പ്രതികരണം .
Discussion about this post