1-കേന്ദ്ര മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും എംപിമാര്‍ക്കുമാണ് നിലവില്‍ നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കാറുള്ളത്.
2-പ്രത്യേക സംഘമായാണ് പോകുന്നതെങ്കില്‍ അത്തരം സംഘങ്ങളിലുള്ള സംസ്ഥാന മന്ത്രിമാര്‍ക്കും പരിഗണന ലഭിക്കും. ഒറ്റയ്ക്ക് പോകുന്നതിന് വേണ്ടി നയതന്ത്ര പാസ്പോര്‍ട്ട് ലഭിക്കുന്ന കീഴവഴക്കം ഇല്ല.
3- മുന്‍പ് യുപിഎ സര്‍ക്കാറിന്റെ കാലത്തും സംസ്ഥാന മന്ത്രിമാര്‍ക്ക് നയതന്ത്ര പാസ്പോര്‍ട്ട് ലഭ്യമാക്കിയിരുന്നില്ല.
5- രാജ്യത്തെ പ്രതിനിധീകരിച്ച് മറ്റു രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിനാണു നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കുന്നത്. ഈ പാസ്പോര്‍ട്ടുമായി എത്തുന്നവരെ മാത്രമാണു വിദേശരാജ്യങ്ങള്‍ സര്‍ക്കാര്‍ പ്രതിനിധികളായി അംഗീകരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ സുരക്ഷയും മറ്റു നയതന്ത്രപരിരക്ഷയും ലഭിക്കും.
6- രാജ്യത്തെ സര്‍ക്കാര്‍ പ്രതിനിധികളുമായി ഔദ്യോഗിക കൂടിക്കാഴ്ച്ച നടത്തണമെങ്കിലും നയതന്ത്ര പാസ്പോര്‍ട്ട് ആവശ്യമാണ്. വിമാനത്താവളങ്ങളിലെ പരിശോധനകളിലും നയതന്ത്ര പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഇളവുണ്ട്. ഇത്തരക്കാര്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും നികുതിയും അടയ്ക്കേണ്ടതില്ല.
7-കേന്ദ്രമന്ത്രിമാര്‍ക്കും എംപിമാര്‍ക്കും നല്കുന്ന പാസ്പോര്‍ട്ട് സംസ്ഥാന മന്ത്രിക്ക് നല്കിയാല് സമാനമായ ആവശ്യം വീണ്ടും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉയരുമെന്ന കാര്യം ഉറപ്പാണ്.
8- മൂന്നു തരം പാസ്പോര്‍ട്ടാണ് ഇന്ത്യയില്‍ അനുവദിക്കുന്നത്. കറുത്ത പുറംചട്ടയുള്ള സാധാരണ പാസ്പോര്‍ട്ട്. വെള്ള പുറംചട്ടയുള്ള ഒഫീഷ്യല്‍ പാസ്പോര്‍ട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി സംബന്ധമായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് അനുവദിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഡിപ്ലോമാറ്റിക് (നയയന്ത്ര) പാസ്പോര്‍ട്ടാണു മുന്നാമത്തേത്.
9-നയതന്ത്ര പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് ഏത് രാജ്യത്തെയും വിസയും ലഭിക്കും.
10-നയതന്ത്രവിസ ലഭിക്കില്ല എന്നറിഞ്ഞിട്ടുള്ള രാഷ്ട്രീയ നീക്കമാണ് കെ.ടി ജലീലിന്റേത് എന്നാണ് വിലയിരുത്തല്‍. വിജയ് മല്യക്ക് അനുവദിച്ച നയതന്ത്ര പാസ്പോര്‍ട്ട് കേരളത്തിലെ മന്ത്രിയ്ക്ക് നല്‍കിയില്ല എന്ന പ്രചരണവും മറ്റും ഇതിന്റെ ഭാഗമാണ്. തിങ്കളാഴ്ച വിഷയത്തില്‍ വിദേശകാര്യമന്ത്രി പാര്‍ലമെന്റില്‍ നല്കുന്ന വിശദീകരണം വിവാദങ്ങള്‍ക്ക് വിരാമമാകുമെങ്കിലും സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയകുമെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ കേരള സര്‍ക്കാരിനെ പിന്തുണച്ച കോണ്‍ഗ്രസിനും രാഷ്ട്രീയ അബദ്ധം സംഭവിച്ചു,
Discussion about this post