ഉത്തരപ്രദേശിലെ മൊറാദാബാദ് മേയറല്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ത്ഥി വിനോദ് അഗര്‍വാളാണ് സമാജ് വാദി പാര്‍ട്ടിയിലെ രാജ് കുമാര്‍ പ്രജാപതിയെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയത് 136000 വോട്ടുകളില്‍ 66535 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി കരസ്ഥമാക്കി.
സമാജ്വാദി പാര്‍ട്ടിയുടെ രാഷ്ട്രീയം യുപി തള്ളികളയുന്നതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി വിലയിരുത്തി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അഗര്‍വാള്‍ പറഞ്ഞു.
Discussion about this post