ഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ ബിജെപിയുടെ വനിതാ മന്ത്രിമാരും എംപിമാരും ഇന്ത്യയുടെ അതിര്‍ത്തികളിലെ പട്ടാള ക്യാമ്പുകള്‍ സന്ദര്‍ശിക്കണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്കി. ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി സിയാച്ചിനിലെ പട്ടാള ക്യാമ്പുകളിലേക്കാകും പോകുന്നതെന്നാണ് സൂചന. ആരോഗ്യമന്ത്രി അനുപ്രിയ പട്ടേല്‍ രാജസ്ഥാന്‍ അതിര്‍ത്തിപ്രദേശമായ ജയ്‌സാല്‍മീറിലേക്കാകും പോകുക. വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി പഞ്ചാബ് അതിര്‍ത്തിയിലേക്കാകും രക്ഷാബന്ധന്‍ ദൗത്യവുമായി യാത്രതിരിക്കുക.
ഓഗസ്റ്റ് 18 ആണ് രക്ഷാബന്ധന്‍ ദിനാചരണം. പാര്‍ട്ടി എംപിമാരോട് സ്വാതന്ത്ര്യ സമര സേനാനികളുടെ ജന്മദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ബിജെപി നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തിന്റെ 70-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഒമ്പതു മുതല്‍ 23വരെ വിവധ പരിപാടികളാണ് ബിജെപി നേതൃത്വം വിഭാവനം ചെയ്തിരിക്കുന്നത്.
Discussion about this post