കോഴിക്കോട് : മാറാട് കലാപം അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത് സ്വാഗതം ചെയ്യുന്നുവെന്ന് മാറാട് അരയസമാജം. വര്‍ഷങ്ങളായി മാറാട് അരയസമാജവും ആക്രമത്തിനിരയായവരുടെ കുടുംബവും ഉക്കാര്യം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.എന്നാല്‍ കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇതിനെ അവഗണിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ഐസുമായി കേരളത്തിന്റെ ബന്ധങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലും,കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ വേരൂന്നിയ സാഹചര്യത്തിലുമാണ് ഇത്തരത്തിലുള്ള ഒരന്വോഷണത്തിന് തയ്യാറായിരിക്കുന്നതെന്നും അരയസമാജം വക്താവ് ടി. മുരുകേശ് പറഞ്ഞു.
അതേ സമയം മാറാട് കേസില്‍ അന്താരാഷ്ടാട്ര ബന്ധവും ഗൂഢാലോചനയും നടന്നിട്ടുണ്ട്.ആയുധങ്ങള്‍ എത്തിയിട്ടുണ്ട. കലാപത്തിനായി പണം ഒഴുക്കിയിട്ടുണ്ട് ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള വിശദമായ അന്വേഷണം നടക്കണമെങ്കില്‍ എന്‍ഐഎ പോലുള്ള ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറണം. വിവിധ അന്വേഷണ ഏജന്‍സികളെ ഉള്‍പ്പെടുത്തിയിട്ടുള്ള വിശദമായ അന്വേഷണം മാറാട് കലാപത്തില്‍ വേണമെന്നാണ് അരയസമാജം ആവശ്യപ്പെടുന്നത്. ഇതിനായി ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനും അരയസമാജം തയ്യാറാണെന്ന് ഭാരവാഹികള്‍ അറിയിച്ചു
Discussion about this post