ഡല്‍ഹി: ജിഎസ്ടി ബില്‍ അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായി ആസാം. പാര്‍ലമെന്റിലെ ഇരു സഭകളും ജിഎസ്ടി ബില്‍ പാസാക്കിയതിന് പിന്നാലെ ആസാം നിയമസഭയും ബില്‍ പാസാക്കുകയായിരുന്നു. ഏകകണ്‌ഠേനയാണ് ബില്ലിന് അംഗീകാരം ലഭിച്ചത്. ധനമന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ 2016-17ലെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് നടത്തിയ പ്രസംഗത്തിലാണ് ജിഎസ്ടി ബില്ലിനെ അംഗീകരിക്കുന്നതായി അറിയിച്ചത്.
പുതിയ നികുതി രീതികള്‍ അനുസരിച്ച് മുന്നോട്ട് പോകാന്‍ സംസ്ഥാനം തയ്യാറാകണമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ജിഎസ്ടിയിലൂടെ ആദായ നികുതി വകുപ്പിന് വന്‍ കുതിപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി നിയമം കൊണ്ടു വരുന്നതോടെ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച പരിശീലനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ശര്‍മ്മ പറഞ്ഞു.
Discussion about this post