വടകര: വടകരയില്‍ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സിപിഐഎം പാര്‍ട്ടി സെക്രട്ടറിയുടെ ആഹ്വാനപ്രകാരമെന്ന് ആര്‍എംപിയുടെ വിമര്‍ശനം. കോടിയേരി ബാലകൃഷ്ണന്റെ പാടത്ത് പണി വരമ്പത്ത് കൂലി എന്ന ആഹ്വാനം സിപിഎം നടപ്പിലാക്കുകയാണെന്ന് എന്‍ വേണു കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്
പയ്യന്നൂരില്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു.
പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണം. പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്ന കൊടിയേരിയുടെ പ്രസംഗമാണ് വിവാദമായത്. അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കണമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു. ഇതിനെ വിമര്‍ശിച്ചാണ് വേണു രംഗത്തെത്തിയത്. തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതേ വിട്ട പ്രതികളിലൊരാളായിരുന്ന അസ്ലമാണ് മരിച്ചത്.
കക്കംവെള്ളിയില്‍ വെച്ച് ഇന്നലെ വൈകിട്ട് 5.30ഓടെയാണ് അസ്ലമിന് വെട്ടേറ്റത്. വടകരയില്‍ നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന അസ്ലമിനെ പുറകേയെത്തിയ സംഘമാണ് വെട്ടിയത്.
വധത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് മുസ്ലീം ലീഗും ആരോപിച്ചു. ഷിബിന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടാലും, തങ്ങള്‍ വെറുതേ വിടില്ലെന്ന് സിപിഐഎം നേതാക്കള്‍ പരസ്യമായ ഭീഷണി മുഴക്കിയിരുന്നുവെന്നും ലീഗ് ആരോപിച്ചിട്ടുണ്ട്. സിപിഐഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പ്രകോപനപരമായ പ്രസംഗങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് യൂത്ത് ലീഗും ആരോപിക്കുന്നു.
Discussion about this post